പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനത്തോടു യോജിക്കുന്നു: ലിഡാ ജേക്കബ്
Wednesday, December 6, 2023 2:47 AM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് വാരിക്കോരി കൊടുക്കുന്ന സംവിധാനം കുട്ടികൾക്കു ഗുണം ചെയ്യില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന ലിഡാ ജേക്കബ്.
കാരണം, ഇത്തരത്തിൽ യാതൊരു പരിഗണനയും ലഭിക്കാത്ത വിദ്യാഭ്യാസ സംവിധാനത്തിലേക്കാണ് പിന്നീട് ഈ വിദ്യാർഥികൾ പോകേണ്ടത്. യൂണിവേഴ്സിറ്റി പരീക്ഷകളിൽ ജയിക്കണമെങ്കിൽ ആത്മാർഥമായി പഠിക്കുകതന്നെ വേണം.
1996-2000 കാലഘട്ടത്തിൽ 50-55 ആയിരുന്നു വിജയശതമാനം. ഇക്കാലഘട്ടത്തിൽ നടന്നത് ശരിയായ മൂല്യനിർണയം ആണെന്നു വേണം കരുതാൻ. പിന്നീട് ഘട്ടം ഘട്ടമായി പരീക്ഷ ലഘൂകരിക്കപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനത്തോടു യോജിക്കുന്നതായും ലിഡാ ജേക്കബ് പറഞ്ഞു.