പതിന്നാലുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച് ഹൈക്കോടതി
Wednesday, December 6, 2023 2:47 AM IST
കൊച്ചി: പീഡനത്തെത്തുടര്‍ന്നു ഗര്‍ഭിണിയായ പതിന്നാലുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗര്‍ഭസ്ഥശിശുവിന് 30 ആഴ്ച വളര്‍ച്ചയെത്തിയതിനാല്‍ ഗര്‍ഭം അലസിപ്പിക്കാനാകില്ലെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
ആദിവാസി സെറ്റില്‍മെന്റില്‍ താമസിക്കുന്ന തങ്ങളുടെ മകള്‍ പീഡനത്തെത്തുടര്‍ന്നു ഗര്‍ഭിണിയായെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
ഇരയായ കുട്ടിയോടും കുടുംബത്തോടും സഹാനുഭൂതിയുണ്ടെങ്കിലും ഗര്‍ഭധാരണം 30 ആഴ്ച എത്തിയതു കണക്കിലെടുത്ത് അലസിപ്പിക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.