പത്മകുമാറിന്റെ ഫാം ആനിമൽ വെൽഫെയർ ബോർഡ് സന്ദർശിച്ചു
Wednesday, December 6, 2023 2:47 AM IST
ചാത്തന്നൂർ: പത്മകുമാറിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ചിറക്കര പഞ്ചായത്തിലെ പോളച്ചിറയിലെ ഫാമിൽ സ്റ്റേറ്റ് ആനിമൽ വെൽഫയർ ബോർഡ് അംഗം മരിയ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
നായ്ക്കളുടെയും പശുക്കളുടെയും അവസ്ഥ വിലയിരുത്തി. പോലീസ് റിപ്പോർട്ടുകളുടെയും പത്രവാർത്തകളുടെയും അടിസ്ഥാനത്തിലാണ് സംഘം ഫാം സന്ദർശിച്ചത്.
നിലവിൽ മൃഗങ്ങളുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് വിലയിരുത്തിയ സംഘം സർക്കാരിന് റിപ്പോർട്ട് നൽകിയ ശേഷം മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ പശുക്കളെ ഗോശാലയ്ക്ക് കൈമാറും. നായ്ക്കളെ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റുമെന്നും പറഞ്ഞു. പതിനാറ് നായ്ക്കളിൽ കൂടുതലും തെരുവ് നായ്ക്കളാണ്.
കോടതിയുടെയും സർക്കാരിന്റെയും അനുവാദത്തോടെ മൃഗങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തുമെന്ന് സംഘം മാധ്യമങ്ങളോട് പറഞ്ഞു.