ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Wednesday, December 6, 2023 2:47 AM IST
ചെങ്ങന്നൂർ: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പിരളശേരി പന്നിയുഴത്തിൽ അജയ് ഭവനിൽ രാധ (57) ആണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ (69) പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കിനെത്തുടർന്നുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
കറിക്കത്തി കൊണ്ട് രാധയുടെ നെഞ്ചിനാണ് കുത്തിത്. തുടർന്ന് ശിവൻ തന്നെ അയൽവാസികളെയും പരിചയക്കാരെയും അറിയിക്കുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കറിക്കത്തി വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.