സൗദി ജയിലിലുള്ള പാലാ സ്വദേശിക്ക് നിയമസഹായം ഉറപ്പാക്കണം: കോടതി
Wednesday, December 6, 2023 2:47 AM IST
കൊച്ചി: സൗദിയില്‍ ജയിലിലടയ്ക്കപ്പെട്ട പാലാ സ്വദേശിക്ക് നിയമസഹായം ഉറപ്പുവരുത്താൻ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. പാലാ സ്വദേശി ഡൊമിനിക് സൈമണിന്റെ അമ്മ ക്ലാരമ്മ സൈമണ്‍ വലായില് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
2020 ജൂലൈ എട്ടിന് അറസ്റ്റിലായ ഡൊമിനിക് 113 ദിവസത്തോളം സൗദിയില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും നാടുകടത്തല്‍ നടപടികള്‍ നേരിടുകയും ചെയ്തു. സൗദിയില്‍ താമസിക്കുന്നതിനുള്ള അനുമതിയടക്കം നിഷേധിച്ചതിനെതിരേയാണു അമ്മ കോടതിയെ സമീപിച്ചത്.
നിരന്തരമായി എംബസിയിലെ അഴിമതികളെ നിയമപരമായി ചോദ്യം ചെയ്തതിനാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഡൊമിനിക് സൈമണിനെ ജയിലിലാക്കിയതെന്നാണു ഹര്‍ജിയില്‍ പറയുന്നത്.