സപ്ലൈകോ ലോറി ഉടമകളുടെ സൂചനാ പണിമുടക്ക് 11ന്
Wednesday, December 6, 2023 1:30 AM IST
കൊച്ചി: സപ്ലൈകോ ഗോഡൗണുകളിലേക്കും റേഷന്‍കടകളിലേക്കും സാധനങ്ങള്‍ എത്തിക്കുന്ന ലോറി ഉടമകള്‍ സമരത്തിലേക്ക്.
ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ ലഭിക്കാനുള്ള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ടാണു കേരള ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സമരത്തിനൊരുങ്ങുന്നത്.
11ന് സൂചനാ പണിമുടക്ക് നടത്തുമെന്നും അതിലും തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.