ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റേത് ആദരണീയ വ്യക്തിത്വം: കെസിബിസി
Wednesday, December 6, 2023 1:30 AM IST
കൊച്ചി: ഉത്തമനായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് നൽകിയ സേവനങ്ങളെ സഭ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ക്രൈസ്തവസാക്ഷ്യത്തെ ആദരിക്കുകയും ചെയ്യുന്നുവെന്ന് കെസിബിസി.
രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചുമതലയുൾപ്പെടെ രാജ്യം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളുടെ നിര്‍വഹണത്തെയും നിസ്തുല സേവനങ്ങളെയും ആദരിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കേരള, ഭാരത കത്തോലിക്കാസഭയുടെ പ്രാര്‍ഥനകളും അനുശോചനവും നേരുന്നതായും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.