ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍
Wednesday, December 6, 2023 1:16 AM IST
കൊച്ചി: ഷവര്‍മയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ബോധവത്കരണമടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു.
ഷവര്‍മയടക്കം ആഹാര സാധനങ്ങള്‍ ഉണ്ടാക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും അറിവില്ലായ്മ ഭക്ഷ്യദുരന്തങ്ങളടക്കം പ്രശ്നങ്ങളുണ്ടാക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി ശക്തമായ നടപടികള്‍ തുടരാന്‍ നിര്‍ദേശം നല്കി.
ഷവര്‍മ കഴിച്ച് കാസര്‍ഗോട്ട് പ്ലസ്വണ് വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തില്‍ അമ്മ നല്കിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.