ഐഎഫ്എഫ്കെ: ഡെലിഗേറ്റ് പാസ് വിതരണം ഇന്നു മുതൽ
Wednesday, December 6, 2023 1:16 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് ഐഎഫ്എഫ്കെയിൽ പങ്കെടുക്കാൻ പ്രതിനിധികളായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നു മുതൽ.
ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഉദ്ഘാടനച്ചടങ്ങിനുശേഷം ഡെലിഗേറ്റ് സെല്ലിൽനിന്ന് പാസ് കൈപ്പറ്റാം.