കാഴ്ച ശക്തി നഷ്ടപ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം: ഉത്തരവ് റദ്ദാക്കി
Tuesday, December 5, 2023 2:47 AM IST
കൊച്ചി: സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെട്ടയാള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
താമരശേരി സ്വദേശി സതീശനാണ് 2009ല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാഴചശക്തി നഷ്ടപ്പെട്ടത്. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. 2012ല്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
കാഴ്ചശക്തി നഷ്ടപ്പെട്ടതിനെ തുടന്ന് സര്‍ക്കാര്‍ മെഡിക്കൽ കോളജില്‍ ടെലഫേണ് ഓപ്പറേറ്ററായി ജോലി നല്‍കിയെന്നും അതിനാല്‍ കമ്മിഷന് ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീല്‍ ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് അനുവദിച്ചു.