മലേഷ്യയിലേക്കു കടത്താൻ ശ്രമിച്ച ഇന്ത്യൻ കറൻസി പിടിച്ചെടുത്തു
Tuesday, December 5, 2023 2:46 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മലേഷ്യയിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച ഇന്ത്യൻ കറൻസി പിടിച്ചെടുത്തു.
തമിഴ്നാട് സ്വദേശി തിരുനാവക്കരശിൽ നിന്നുമാണ് 7,20,000 രൂപയുടെ ഇന്ത്യൻ കറൻസി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. യാത്രക്കാരന്റെ ലഗേജ് സാധാരണ നിലയിൽ പരിശോധിച്ചപ്പോൾ സിഐഎസ്എഫിന് സംശയം തോന്നുകയായിരുന്നു.
തുടർന്ന് ഇവർ കൂടുതൽ പരിശോധനകൾക്കായി കൈമാറുകയായിരുന്നു. കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇന്ത്യൻ കറൻസി എന്തിനു വേണ്ടിയാണ് മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ചതെന്നതുൾപ്പെടെ അന്വേഷണ വിധേയമാക്കും.