കൊ​​​ച്ചി: മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ആ​​​ദ്യ വ​​​നി​​​താ രാ​​​ഷ്‌ട്ര​​​പ​​​തി പ്ര​​​തി​​​ഭാ ദേ​​​വീ​​​സിംഗ്‌ പാ​​​ട്ടീ​​​ലി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഡോ. ​​​ക്രി​​​സ്റ്റി ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ സീ​​​റോ ​​​മ​​​ല​​​ബാ​​​ർ​ സ​​​ഭാ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ൻ അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

മി​​​ക​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ധി​​​ഷ​​​ണാശാ​​​ലി​​​യും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സു​​​ഹൃ​​​ത്തു​​​മാ​​​യ വ്യ​​​ക്തി​​​ത്വ​​​ത്തെ​​​യാ​​​ണ് ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഔ​​​ദ്യോ​​​ഗി​​​ക രം​​​ഗ​​​ത്തും രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലും സൗ​​​മ്യ​​​മാ​​​യ സാ​​​ന്നി​​​മാകാന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു.


കേ​​​ര​​​ള​​​ത്തി​​​ലെ ക്രി​​​സ്ത്യ​​​ൻ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​നി​​​ലും അ​​​ദ്ദേ​​​ഹം അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

ക​​​മ്മീ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മ്പോ​​​ൾ ക്രൈ​​​സ്ത​​​വ​ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​നു മു​​​ൻ​​​പി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ദ്ദേ​​​ഹം ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യ പ​​​രി​​​ശ്ര​​​മം നടത്തിയതായും പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ അ​​​നു​​​സ്മ​​​രി​​​ച്ചു.