മുഖ്യമന്ത്രിക്കെതിരേ ഇന്നലെയും കരിങ്കൊടി
Monday, December 4, 2023 1:36 AM IST
പാലക്കാട്: ചിറ്റിലഞ്ചേരി കോട്ടേക്കുളത്തും വടക്കഞ്ചേരി മംഗലത്തും മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രയോഗം.
നെന്മാറ മണ്ഡലത്തിലെ നവകേരള സദസിനു ശേഷം ആലത്തൂർ മണ്ഡലത്തിലേക്ക് പോകുന്നവഴിയാണ് ചിറ്റലഞ്ചേരി കോട്ടേക്കുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുൻപിലേക്ക് കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിയത്. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രമോദ് തണ്ടലോട്, യൂത്ത് കോൺഗ്രസ് മേലാർകോട് മണ്ഡലം പ്രസിഡന്റ് സജാദ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ആലത്തൂരിലെ വിവിധ ഭാഗങ്ങളിൽനിന്ന് 25ഓളംപേരെ ആലത്തൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.