കോൺഗ്രസ് വിമതനും ലീഗ് വനിതാ നേതാവും നവകേരള സദസിൽ
Sunday, December 3, 2023 1:27 AM IST
പാലക്കാട്: പാലക്കാട് മണ്ഡലം നവകേരള സദസിൽ പങ്കെടുക്കാനെത്തി കോൺഗ്രസ് വിമതനും മുൻ ഡിസിസി പ്രസിഡന്റുമായ എ.വി. ഗോപിനാഥ്.
പാലക്കാട് രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാതയോഗത്തിലേക്കാണ് ഇന്നലെ എ.വി. ഗോപിനാഥ് എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനൊപ്പമാണു ഗോപിനാഥ് യോഗത്തിനെത്തിയത്. ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ വീട്ടിൽ പോയി കൊണ്ടുവരികയായിരുന്നു.
നവകേരള സദസില്‍ മുസ്ലിം ലീഗ് നേതാവും മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയുമായ എന്‍.കെ.സുബൈദയും പങ്കെടുത്തു. എന്നാൽ, സുബൈദയെ പാർട്ടിയിൽനിന്നു നേരത്തേ പുറത്താക്കിയതാണെന്നാണു ലീഗ് നേതാക്കൾ പറഞ്ഞത്.