മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി
Sunday, December 3, 2023 1:27 AM IST
പാലക്കാട്: മുഖ്യമന്ത്രിക്കു നേരേ ഇന്നലെയും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് മണ്ഡലം നവകേരള സദസിനു മുന്നോടിയായി രാവിലെ പ്രഭാതയോഗം നടന്ന രാമനാഥപുരത്തെ ക്ലബ്ബിനു മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നവകേരള സദസിന്റെ ആദ്യദിനമായ വെള്ളിയാഴ്ച തിരുമിറ്റക്കോട്ടും ഒറ്റപ്പാലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാട്ടിയിരുന്നു.