തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​ർ ഇ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും.

ഉ​​​ച്ച​​​യ്ക്ക് 1.35ന് ​​​എ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ന്‍റെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി ര​​​ണ്ടു മ​​​ണി​​​ക്ക് കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ അ​​​ഞ്ചാ​​​മ​​​ത് ഗ്ലോ​​​ബ​​​ൽ ആ​​​യുർ​​​വേ​​​ദ ഫെ​​​സ്റ്റി​​​വ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


തു​​​ട​​​ർ​​​ന്ന് 3.40ന് ​​​അ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പ്ര​​​ത്യേ​​​ക എ​​​യ​​​ർ​​​ഫോ​​​ഴ്സ് വി​​​മാ​​​ന​​​ത്തി​​​ൽ തി​​​രി​​​കെ മ​​​ട​​​ങ്ങും.