ഇസ്രേലി യുവതി വെട്ടേറ്റു മരിച്ചു
Friday, December 1, 2023 2:20 AM IST
ചാത്തന്നൂർ: ഇസ്രേലി യുവതി വെട്ടേറ്റു മരിച്ചു. ഒപ്പം താമസിച്ചിരുന്ന യോഗ പരിശീലകൻ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
മുഖത്തല വെട്ടിലത്താഴം കോടാലി മുക്ക് തിരുവാതിരയിൽ താമസിച്ചിരുന്ന രാധ എന്ന് വിളിക്കുന്ന സത്വവ (36) യാണ് കഴുത്തിനു വെട്ടേറ്റ് മരിച്ചത്. സത്വവ താമസിച്ചിരുന്നത് തിരുവാതിരയിൽ കൃഷ്ണചന്ദ്ര (ചന്ദ്രശേഖരൻ - 75 ) എന്നയാളിന്റെ വീട്ടിലായിരുന്നു.
കൃഷ്ണചന്ദ്രനെ ഗുരുതരമായ മുറിവുകളോടെ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൃഷ്ണ ചന്ദ്രന്റെയടുത്ത് യോഗ പരിശീലനത്തിന് എത്തിയതാണ് ഇസ്രേലി യുവതി. പിന്നീട് ഇവർ വിവാഹിതരായെന്നും പറയുന്നു.