അഡ്വ. പി.ജി. മനു രാജിവച്ചു
Friday, December 1, 2023 1:45 AM IST
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പലതവണ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഡ്വ. പി.ജി. മനു ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ സ്ഥാനം രാജിവച്ചു.
സംഭവത്തില്‍ പോലീസ് കേസെടുത്ത വിവരം പുറത്തുവന്നതോടെ മനുവിനോട് അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെട്ടതായാണു വിവരം. ബുധനാഴ്ച രാത്രിതന്നെ മനു ഇ-മെയില്‍ മുഖേന രാജിക്കത്ത് കൈമാറിയിരുന്നു. ചോറ്റാനിക്കര പോലീസാണു കേസെടുത്തത്.
നിയമസഹായം തേടിയെത്തിയ യുവതിയെ അഭിഭാഷകന് കഴിഞ്ഞ ഒക്ടോബറില്‍ പീഡിപ്പിച്ചെന്നാണു കേസ്.