കെജിഎംസിടിഎയുടെ ചട്ടപ്പടി സമരം ഇന്നു മുതൽ
Friday, December 1, 2023 1:45 AM IST
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഇന്നു മുതൽ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കും.
ഇതിന്റെ ഭാഗമായി അധ്യായനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കും. അവലോകന യോഗങ്ങൾ , വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും.
ഒപിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിതയെണ്ണം രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. ബാക്കി സമയം നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശിക്കുന്ന പ്രകാരമുളള അധ്യായന പ്രവർത്തനങ്ങൾ നടത്തും.