ഗവര്‍ണറുടേത് കള്ളമൊഴി, സത്യപ്രതിജ്ഞാ ലംഘനം: ഇ.പി. ജയരാജന്
Friday, December 1, 2023 1:45 AM IST
കണ്ണൂര്‍: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍നിയമന കേസില്‍ ഗവര്‍ണര്‍ നല്‍കിയത് കള്ളമൊഴിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്.
ആര്‍എസ്എസ്-ബിജെപി സമ്മർദത്തിനു വഴങ്ങിയാണു വ്യാജമൊഴി നല്‍കിയത്. ഗവര്‍ണറുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ബാഹ്യസമ്മര്‍ദത്തിനു വഴങ്ങിയ ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും ഇ.പി ജയരാജന് പറഞ്ഞു.
സത്യപ്രതിജ്ഞാലംഘനം നടത്തിയ ഗവര്‍ണര്‍ക്ക് തത്സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പദവിക്ക് ചേര്‍ന്ന നിലയിലല്ല ഗവര്‍ണറുടെ വാര്‍ത്താസമ്മേളനമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയോ, മന്ത്രി ആർ. ബിന്ദുവോ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ഇ.പി. ജയരാജന് പറഞ്ഞു.