സുപ്രീംകോടതി വിധി: മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാജി വയ്ക്കണമെന്നു രമേശ് ചെന്നിത്തല
Friday, December 1, 2023 1:45 AM IST
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന് ആ പദവിയിൽ തുടരാൻ ധാർമികമായ അവകാശമില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തൽസ്ഥാനത്ത് തുടരുവാൻ പാടില്ല. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി നിയമിച്ചത് എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ്.
ഇത് അധികാര ദുർവിനിയോഗവും അഴിമതിയുമാണ്.
ഇതിനു നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയും മന്ത്രിയും തുടരുന്നത് ശരിയല്ല. ഇവരുടെ സമ്മർദത്തിന് വഴങ്ങിയ ഗവർണറും കുറ്റക്കാരനാണെന്നും ചെന്നിത്തല പറഞ്ഞു.