കൊ​​​​ച്ചി: കോ​​​​ട്ട​​​​യ​​​​ത്തു ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റിനെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ അ​​​​സ​​​​ഭ്യം പ​​​​റ​​​​ഞ്ഞെ​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. സ​​​​ര്‍​ക്കാ​​​​രി​​​​നു​​​വേ​​​​ണ്ടി ഡ​​​​യ​​​​റ​​​​‌ക‌്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ടി.​​​​എ. ​​ഷാ​​​​ജി​​​​യും കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നു. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍​ക്കെ​​​​തി​​​​രാ​​​​യ കേ​​​​സ് കോ​​​​ട​​​​തി ഇ​​​​ന്നു വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കോ​​​​ട്ട​​​​യം ബാ​​​​ര്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ.​​ കെ.​​​​എ. പ്ര​​​​സാ​​​​ദ്, സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ടോ​​​​മി കെ. ​​​​ജ​​​​യിം​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെടെ 29 അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​യാ​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ ക്രി​​​​മി​​​​ന​​​​ല്‍ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ക്കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ജി​​​​സ്‌​​​​ട്രേറ്റിനെതി​​​​രേ​​യു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ​​​​യും മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും ദൃ​​​​ശ്യ​​​​ങ്ങ​​​​ളും മ​​​​ജി​​​​സ്‌​​​​ട്രേറ്റ് ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ടും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.


ഒ​​​​രു കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക്ക് ജാ​​​​മ്യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് വ്യാ​​​​ജ​​​​രേ​​​​ഖ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ക്കു​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കാ​​​​ന്‍ ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേറ്റ് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

തു​​​​ട​​​​ര്‍​ന്നാ​​​​ണ് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റിനെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. നേ​​​​രത്തേ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ കേ​​​​ര​​​​ള ബാ​​​​ര്‍ കൗ​​​​ണ്‍​സി​​​​ല്‍ അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു.