അതിജീവിതയെ പിന്തുണച്ച സീനിയർ നഴ്സിംഗ് ഓഫീസർക്കെതിരേ നടപടി
Friday, December 1, 2023 1:45 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽവച്ച് പീഡനത്തിനിരയായ അതിജീവിതയ്ക്കു പിന്തുണ നൽകിയ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിതയെ കോട്ടയത്തേക്കു സ്ഥലംമാറ്റി.
അനിതയെ സ്ഥലംമാറ്റിയത് പ്രതികാര നടപടിയാണെന്നാരോപിച്ച് അതിജീവിത ഇന്നലെ മെഡിക്കൽ കോളജിൽ പ്രതിഷേധ സമരം നടത്തി.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയയായ വീട്ടമ്മയെ മെഡിക്കൽ കോളജിലെ അറ്റന്‍ഡര്‍ ഐസിയുവിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതി ആരോഗ്യവകുപ്പിനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു. അന്വേഷണത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായ നിലപാടാണ് പി.ബി. അനിത സ്വീകരിച്ചത്.