ലോക കാലാവസ്ഥാ ഉച്ചകോടിയിൽ കൊച്ചി സ്വദേശിയും
Friday, December 1, 2023 1:45 AM IST
കൊച്ചി: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മലയാളിയായ ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് (ഐസിവൈഎം) ദേശീയപ്രസിഡന്റും.
എറണാകുളം സ്വദേശിയായ അഡ്വ. ആന്റണി ജൂഡിയാണ് ദുബായിൽ ഇന്നലെ ആരംഭിച്ച ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഐക്യരാഷ്ട്രസഭ രൂപീകരിച്ചിരിക്കുന്ന യങ്ഗോ പ്രോജക്ടിന്റെ പ്രതിനിധിയായാണ് ഇദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
മേക്ക് എർത്ത് ഗ്രീൻ എഗെയിൻ എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് ഇദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. എറണാകുളം പറമ്പലോത്ത് ജൂഡി - മിനി ദമ്പതികളുടെ മകനാണ്. ഇപ്പോൾ ഡൽഹിയിലാണു സേവനം.