ടി.പി.രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്
Friday, December 1, 2023 1:45 AM IST
തിരുവനന്തപുരം : ടി.പി.രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്. ഇന്നലെ ചേർന്ന സിഐടിയു സംസ്ഥാന കമ്മിറ്റിയാണു മുൻ മന്ത്രി കൂടിയായ അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തെ തുടർന്നാണു പുതിയ പ്രസിഡന്റായി രാമകൃഷണനെ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണു രാമകൃഷ്ണൻ.