കുടിശിക നിവാരണം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടിയതായി മന്ത്രി വി.എൻ. വാസവൻ
Friday, December 1, 2023 1:45 AM IST
തിരുവനന്തപുരം: സഹകരണ മേഖലയിൽ നടപ്പാക്കിയ നവകേരളീയം കുടിശിക നിവാരണം - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം പരമാവധി സഹകാരികൾക്ക് ലഭ്യമാക്കുന്നതിനായി പദ്ധതിയുടെ കാലാവധി ഡിസംബർ 31 വരെ നീട്ടിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
പ്രാഥമിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കുടിശിക കുറക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് പ്രാഥമിക സംഘങ്ങളെ/ബാങ്കുകളെ കുടിശിക രഹിത സംഘങ്ങൾ/ബാങ്കുകളാക്കി മാറ്റുന്നതിനും വായ്പക്കാർക്ക് ആശ്വാസമാവുന്നതിനുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കിയിരുന്നത്. ഇതാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്.