സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ പവന് 46,480 രൂപ
Thursday, November 30, 2023 1:56 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5810 രൂപയും പവന് 46,480 രൂപയുമായി. ആറു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണു സ്വര്‍ണവില കുതിച്ചത്.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു സ്വര്‍ണവില റിക്കാര്‍ഡ് ഭേദിച്ചത്. അന്ന് ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയും എത്തിയിരുന്നു. അതിനുശേഷം സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്.