ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന; 14,000 രൂപ കണ്ടെത്തി
Thursday, November 30, 2023 1:56 AM IST
പാലക്കാട്: ഗോപാലപുരം ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ 14,000 രൂപയോളം കൈക്കൂലിപ്പണം പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെയാണു കൈക്കൂലിപ്പണം പിടിച്ചെടുത്തത്.
ചെക്പോസ്റ്റിനു പരിസരത്ത് പുലര്‍ച്ചെ നിലയുറപ്പിച്ച വിജിലന്‍സ് സംഘം ലോറി ഡ്രൈവര്‍മാരില്‍നിന്ന് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതും ഒളിപ്പിക്കുന്നതും കൃത്യമായി മനസിലാക്കിയ ശേഷമാണു കുടുക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കൈക്കൂലിപ്പണം.
മൃഗങ്ങളുമായി അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ കൈമടക്ക് വാങ്ങി യാതൊരു പരിശോധനയുമില്ലാതെ കടത്തിവിടുന്നതിന്റെ തെളിവുകൾ വിജിലന്‍സിനു നേരത്തേ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ റെയ്ഡ് നടത്തിയത്. ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്ക്കെതിരേ സര്‍ക്കാരിന് വിജിലൻസ് അധികൃതർ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.