ഇരുചക്രവാഹനം മോഷ്ടിച്ച നാലു യുവാക്കള്‍ അറസ്റ്റില്‍
Thursday, November 30, 2023 1:15 AM IST
കൊച്ചി: ഇരുചക്രവാഹനം മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശികളായ മുഹമ്മദ് റഷീദ് (18), മുഹമ്മദ് സനീന്‍ (18), മലപ്പുറം സ്വദേശികളായ ഇര്ഫാന് (20), അല്‍ത്താഫ് (18) ,എന്നിവരെ പാലാരിവട്ടം പോലീസ് ആണ് പിടികൂടിയത്. കഴിഞ്ഞ ഏഴിന് രാത്രി പത്തോടെയായിരുന്നു സംഭവം.
പാടിവട്ടത്തെ മെന്‍സ് ഹോസ്റ്റലിന്റെ മുന്‍വശത്തുനിന്നും ഇരുചക്രവാഹനം പ്രതികള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു.