വ്യാജ സർട്ടിഫിക്കറ്റ് വിവാദം: കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിനെ നീക്കി
Thursday, November 30, 2023 1:15 AM IST
തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കേരള സർവകലാശാല കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിനെ സ്ഥാനത്തുനിന്ന് നീക്കി. ഡോ. മുഹമ്മദ് താഹയെയാണ് സിൻഡിക്കേറ്റ് തീരുമാനപ്രകാരം നീക്കിയത്.
ഇതിനു പുറമേ ആറ് അധ്യാപകർക്കെതിരേ അച്ചടക്കനടപടിക്കും സർവകലാശാല മാനേജ്മെന്റിനു നിർദേശം നൽകി. നിഖിൽ തോമസിന്റെ പ്രവേശനത്തിൽ കോളജിനു ഗുരുതര വീഴ്്ചയുണ്ടായെന്നു സർവകലാശാല കണ്ടെത്തുകയായിരുന്നു.
രജിസ്ട്രാറുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരേ നടപടിയുണ്ടായത്.