തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തോ​​​പ്പി​​​ൽ​​​ ഭാ​​​സി ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ തോ​​​പ്പി​​​ൽ​​​ ഭാ​​​സി പു​​​ര​​​സ്കാ​​​രം ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം മ​​​ധു​​​വി​​​നു സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

33,333 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും കാ​​​ര​​​യ്ക്കാ​​​മ​​​ണ്ഡ​​​പം വി​​​ജ​​​യ​​​കു​​​മാ​​​ർ രൂ​​​പ​​​ക​​​ൽ​​​പ്പന ചെ​​​യ്ത ശി​​​ൽ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ഡി​​​സം​​​ബ​​​ർ എ​​​ട്ടി​​​ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മ​​​ധു​​​വി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.