""ദൈവം കാത്തു, പ്രാര്‍ഥനകള്‍ക്കു നന്ദി''
Wednesday, November 29, 2023 2:02 AM IST
ഓയൂര്‍: ""എല്ലാവരുടെയും പ്രാര്‍ഥന കേട്ടു. എന്റെ മകളെ ദൈവം കാത്തു. ഒരു പോറല്‍പോലും സംഭവിക്കാതെ മകളെ തിരികെ കിട്ടി. പ്രാര്‍ഥിച്ചവര്‍ക്കും തെരഞ്ഞവര്‍ക്കും നന്ദി.
തീ തിന്ന രാത്രിയായിരുന്നു ഇന്നലെ. ഉറങ്ങാനാകുമായിരുന്നില്ല. ഇപ്പോള്‍ ആശ്വാസമായി, സന്തോഷമായി. മകളെ തിരികെതന്നെ ദൈവത്തിനു നന്ദി. അതിനു നിമിത്തമാകാന്‍ ദൈവം നിയോഗിച്ച എല്ലാവര്ക്കും നന്ദി''.- വാട്സ് ആപ്പിലൂടെ മകളുടെ ചിരിക്കുന്ന വീഡിയോ എല്ലാവരെയും കാണിച്ചു കൊണ്ട് സന്തോഷം അടക്കാനാവാതെ അമ്മ സിജി പറഞ്ഞു.