റെജി ജോണിന്റെ ഇടപാടുകൾ പരിശോധിക്കുന്നു
Wednesday, November 29, 2023 2:02 AM IST
ഓയൂർ: അബിഗേലിന്റെ ബന്ധുക്കളിൽനിന്ന് ഇന്നലെയും പോലീസ് മൊഴിയെടുത്തു. തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്ത പൂയപ്പള്ളി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയതിനു പുറമേയാണ് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ വീണ്ടും മൊഴി രേഖപ്പെടുത്തിയത്.
അബിഗേലിന്റെ പിതാവ് റെജി ജോണിൽനിന്ന് ഇന്നലെ പകൽ പോലീസ് വിശദമായി മൊഴിയെടുത്തു. റെജി ജോണിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.