ശോഭ സൈറസ് കുസാറ്റ് സ്കൂള്‍ ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ
Wednesday, November 29, 2023 2:02 AM IST
കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് എൻജിനിയറിംഗില്‍ ഡോ. ശോഭ സൈറസ് പ്രിന്‍സിപ്പലായി ചുമതലയേറ്റു.
ടെക്ഫെസ്റ്റായ ധിഷ്ണ-23ന്റെ ഭാഗമായി നടന്ന സംഗീതനിശയ്ക്കിടെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പൽ സ്ഥാനത്തുനിന്ന് മാറ്റിയ സാഹചര്യത്തിലാണു ശോഭ സൈറസ് പ്രിന്‍സപ്പലായി ചുമതലയേല്‍ക്കുന്നത്.
എസ്ഒഇയില് സിവില്‍ എൻജിനിയറിംഗ് ഡിവിഷനിലെ പ്രഫസറായ ശോഭ സൈറസ് എസ്ഒഇയുടെ പ്രിന്‍സിപ്പലായി മുന്‍പും ചുമതല വഹിച്ചിരുന്നു.