ഓരോ കുട്ടിയും ‘വിഐപി’, അവരെ പ്രദര്‍ശന വസ്തുവാക്കാന്‍ കഴിയില്ല: ഹൈക്കോടതി
Wednesday, November 29, 2023 12:56 AM IST
കൊച്ചി: രാജ്യത്തെ ഓരോ കുട്ടിയും ‘വിഐപി’ യാണെന്നും അവരെ പ്രദര്ശനവസ്തുവാക്കാന് കഴിയില്ലെന്നും ഹൈക്കോടതി.
നവകേരളയാത്രയ്ക്ക് സ്കൂള്‍ കുട്ടികളെ വിട്ടു നല്‍കണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരേ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.
കേരള വിദ്യാഭ്യാസ ചട്ടപ്രകാരം കുട്ടികളുടെ അന്തസ് മാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണു വേണ്ടത്.
വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് തെറ്റായിരുന്നെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. എന്നിട്ടും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് എന്തിനാണ് ? രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ് അവര്‍. കുട്ടികളെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ല. ടീച്ചര്മാര് പറഞ്ഞാല്‍ കുട്ടികള്‍ പോകും. പക്ഷേ അതനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് അഡീഷണൽ എജി കഴിഞ്ഞദിവസം ഉറപ്പ് നല്‍കിയശേഷവും കുട്ടികളെ പങ്കെടുപ്പിച്ചത് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയപ്പോഴാണു സിംഗിള്‍ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹൈക്കോടതി ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റി.