കോട്ടയം സ്വദേശിയായ ജ്വല്ലറി മാനേജർ ഗുരുവായൂരിൽ ജീവനൊടുക്കി
Wednesday, November 29, 2023 12:56 AM IST
ഗുരുവായൂർ: കോട്ടയം സ്വദേശിയായ മധ്യവയസ്കനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കോട്ടയം വാഴൂർ കൊടുങ്ങൂരിൽ പ്രസാദത്തിൽ രവീന്ദ്രൻ(55) ആണ് മരിച്ചത്. പൊൻകുന്നത്തെ ‘ദൈവസഹായം ജ്വല്ലറി’യിൽ മാനേജർ കം അക്കൗണ്ടന്റാണ്. ഇന്നർറിംഗ് റോഡിൽ വ്യാപാരഭവനു സമീപത്തെ സ്വകാര്യ ലോഡ്ജിൽ മിനിയാന്നുരാത്രിയാണ് രവീന്ദ്രൻ മുറിയെടുത്തത്.