അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ എഴുപതുകാരന് 48 വർഷം തടവ്
Wednesday, November 29, 2023 12:56 AM IST
പാലക്കാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികനു 48 വർഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ. ചുള്ളിമട സ്വദേശി ബലവേന്ദറി(70)നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.
പിഴയടയ്ക്കാത്ത പക്ഷം 14 മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്കു നൽകാനും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറഞ്ഞു.