വിദ്യാര്‍ഥിനികളോട് മോശമായ പെരുമാറ്റം: കേന്ദ്രസര്‍വകലാശാല അധ്യാപകന് സസ്പെന്ഷന്
Wednesday, November 29, 2023 12:56 AM IST
കാസര്‍ഗോഡ്: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപകന് സസ്പെന്ഷന്. പെരിയ കേന്ദ്രസര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസി.പ്രഫസര്‍ ബി. ഇഫ്തിഖാര്‍ അഹമ്മദിനെതിരേയാണു നടപടി.
ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളാണ് ഇഫ്തിഖറിനെതിരേ പരാതിയുമായെത്തിയത്. ആകെയുള്ള 41 പേരില്‍ 33 പേരും ഇഫ്തിഖറിനെതിരേ സര്‍വകലാശാലയിലെ ഇന്റേണല്‍ കംപ്ലയിന്റ് സെല്ലില്‍ പരാതി നല്കി. ഏഴു പേജുള്ള പരാതിയില്‍ 31 ആരോപണങ്ങളാണ് ഇഫ്തിഖറിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
ഇന്റേണല്‍ കംപ്ലയിന്റ് സെല്ലിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് ഡോ.കെ.സി. ബൈജു പറഞ്ഞു.