നവകേരള ബസിനു ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്
Tuesday, November 28, 2023 2:50 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന നവകേരള സദസിലും ഇവർ സഞ്ചരിക്കുന്ന ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ കന്റോണ്മെന്റ് പോലീസ് കേസെടുത്തു.