കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന്
Tuesday, November 28, 2023 2:50 AM IST
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒക്ടോബറിലെ ശമ്പളം നല്കാന് തുക കൈമാറിയെന്നും ശമ്പളം ഇന്നു വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ജീവനക്കാര്‍ക്ക് പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന കോടതിയുത്തരവ് പാലിച്ചില്ലെന്നാരോപിച്ചു കെഎസ്ആര്‍ടിസിക്കെതിരേ ജീവനക്കാരന് ആര്. ബാജിയടക്കമുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റി.