പോലീസ് ആസ്ഥാനത്ത് കണ്ട്രോൾ റൂം തുറന്നു; അരിച്ചുപെറുക്കി പോലീസ്
Tuesday, November 28, 2023 2:50 AM IST
തിരുവനന്തപുരം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അതിശക്തമായ പരിശോധനകൾ നടത്തി പോലീസ്. പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്ട്രോൾ റൂം തുറന്നു.
112 എന്ന നന്പറിലേക്ക് കുട്ടിയെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ അറിയിക്കാൻ നിർദേശം നൽകി. സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷണപുരോഗതി ഇടവിട്ട് പരിശോധിച്ചു. അതിർത്തി ജില്ലകളിൽ കർശനമായ പരിശോധനയാണു പോലീസ് നടത്തിയത്.
പാരിപ്പള്ളിയിൽ ദേശീയപാതയിൽ പോലീസ് രാത്രിയും കർശനമായ പരിശോധന തുടരുകയാണ്. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയിലും കൊല്ലം-പത്തനംതിട്ട അതിർത്തികളിലും പോലീസ് പരിശോധന ശക്തമാക്കി. കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിലും പോലീസ് പരിശോധന ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.