മാവേലി എക്സ്പ്രസിനു നേരേ കല്ലേറ്
Tuesday, November 28, 2023 2:50 AM IST
പഴയങ്ങാടി: പഴയങ്ങാടിയിൽ മാവേലി എക്സ്പ്രസ് ട്രെയിനിനു നേരേ കല്ലേറ്. മംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്സ്പ്രസിന് ഞായറാഴ്ച രാത്രി 8.45ന് പഴയങ്ങാടിയിൽനിന്നു പുറപ്പെട്ട സമയത്താണ് കല്ലേറ് നടന്നത്. കഴിഞ്ഞ മാസം 24ന് പഴയങ്ങാടി അടിപ്പാലത്തിന് സമീപം പാളത്തിൽ കല്ലുകൾ നിരത്തിവച്ച സംഭവവുമുണ്ടായിരുന്നു.