നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്താ​​ൻ ശ്ര​​​മി​​​ച്ച 38 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പി​​​ടി​​​കൂ​​​ടി.​ ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്നാ​​​യി 774 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

മ​​​സ്ക​​റ്റി​​​ൽ​​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ മു​​​നീ​​​റി​​​ൽ​​​നി​​​ന്ന് 20 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​വും ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ​​നി​​​ന്ന് 18 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​വു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ബ്‌​​ദു​​​ൾ മു​​​നീ​​​ർ പാ​​​ന്‍റ്​​​സി​​​ന്‍റെ പോ​​​ക്ക​​​റ്റി​​​ലും പെ​​​ർ​​​ഫ്യൂം കു​​​പ്പി​​​യു​​​ടെ അ​​​ട​​​പ്പി​​​നു​​​ള്ളി​​​ലു​​​മാ​​​യി​​​ട്ടാ​​​ണു സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​ൻ ചോ​​​ക്ലേ​​​റ്റ് പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ൽ മി​​​ഠാ​​​യി​​​യോ​​​ടൊ​​പ്പം 385 ഗ്രാം ​​​സ്വ​​​ർ​​​ണ മി​​​ശ്രി​​​ത​​​മാ​​​ണു ക​​​ട​​​ത്തി​​​യ​​​ത്.