പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ; പുറത്താക്കിയെന്നു സിപിഎം
Tuesday, November 28, 2023 2:50 AM IST
ചെർപ്പുളശേരി: പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിലായി. സിപിഎം പന്നിയംകുറിശി ബ്രാഞ്ച് കമ്മിറ്റി അംഗം കെ. അഹമ്മദ് കബീർ (36) ആണ് അറസ്റ്റിലായത്.
പതിനാറുകാരിയുടെ പരാതിയിലാണ് ഇന്നലെ ഇയാളെ ചെർപ്പുളശേരി പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നു ഞായറാഴ്ചയാണു പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യംചെയ്തു. പരാതിയിൽ കഴന്പുണ്ടെന്നു സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ 11ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. അഹമ്മദ് കബീറിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു.