വിവിധ തസ്തികകളിലേക്കു പിഎസ്സി വിജ്ഞാപനം
Tuesday, November 28, 2023 2:50 AM IST
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ, വാട്ടർ അഥോറിറ്റിയിൽ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, മെഡിക്കൽ ഓഫീസർ (സിദ്ധ), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ, ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചർ അസിസ്റ്റന്റ് ഗ്രേഡ് 2, വാട്ടർ അഥോറിറ്റിയിൽ ഓവർസീയർ എന്നിങ്ങനെയുള്ള തസ്തികകൾ ഉൾപ്പെടെയാണു പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.