ഡോ. കെ.സി. മാമ്മന്റെ സംസ്കാരം ഇന്ന്
Tuesday, November 28, 2023 2:50 AM IST
കൊച്ചി: കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രി സ്ഥാപക മെഡിക്കൽ ഡയറക്ടറായിരുന്ന അന്തരിച്ച കഞ്ഞിക്കുഴി മൗണ്ട് വാർഡ് തയ്യിൽ കണ്ടത്തിൽ ഡോ. കെ.സി. മാമ്മന്റെ (ബാപ്പു- 93) സംസ്കാരം ഇന്നു നടക്കും. ഉച്ചയ്ക്കു രണ്ടിന് വീട്ടിൽ പ്രാർഥനയ്ക്കുശേഷം നാലിന് കോട്ടയം പുത്തൻപള്ളിയിലാണു സംസ്കാരം.
പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂർ മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മുൻ പ്രഫസറുമായ ഡോ. മാമ്മൻ, വെല്ലൂർ മെഡിക്കൽ കോളജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ പ്രഫസർ ജോലി രാജിവച്ചാണു കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സേവനത്തിനെത്തിയത്. കോലഞ്ചേരി ആശുപത്രിയിൽ ഡോ. മാമ്മൻ പ്രതിഫലം വാങ്ങാതെയാണു പ്രവർത്തിച്ചത്. 1970 മുതൽ 1988 വരെ ആശുപത്രി ഡയറക്ടറായിരുന്നു.
മെഡിക്കൽ മിഷൻ ആശുപത്രിയെ ദക്ഷിണേന്ത്യയിലെ മികച്ച ആരോഗ്യസ്ഥാപനമായി വളർത്തിയെടുക്കുന്നതിൽ ഡോ. മാമ്മന്റെ ദീർഘവീക്ഷണവും സംഘാടനപാടവവും സജീവമായുണ്ടായിരുന്നു.