അമിത പിഴ: മത്സ്യബന്ധന ബോട്ടുകൾ മൂന്നു ദിവസം പണിമുടക്കും
Tuesday, November 28, 2023 2:50 AM IST
വൈപ്പിൻ: ഫിഷറീസ് വകുപ്പിന്റെ അമിത പിഴ ഈടാക്കലിനെതിരേ ബോട്ടുടമാ സംഘങ്ങൾ സംയുക്തമായി പ്രക്ഷോഭത്തിലേക്ക്. ഡിസംബർ 12 മുതൽ 14 വരെ മത്സ്യബന്ധനത്തിനു പോകാതെ പണിമുടക്കി പ്രതിഷേധിക്കാനാണു തീരുമാനം.
നിയമലംഘനം ചുമത്തി ഫിഷറീസ് വകുപ്പ് പിടികൂടുന്ന മത്സ്യബന്ധന ബോട്ടുകളിൽനിന്ന് അമിത പിഴ ഈടാക്കുന്നതിനൊപ്പം തന്നെ ബോട്ടുകളിലുള്ള മത്സ്യവും പിടികൂടി കണ്ടുകെട്ടുന്ന നടപടി ആശാസ്യമല്ലെന്നാണു ബോട്ടുടമകൾ പറയുന്നത്. മത്സ്യബന്ധന വ്യവസായത്തെ ഇതു തകർക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.