ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ ഔഷധസസ്യ കർഷകസംഗമം
Tuesday, November 28, 2023 2:50 AM IST
തിരുവനന്തപുരം: ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഔഷധസസ്യ കർഷകസംഗമം സംഘടിപ്പിക്കുന്നു. ഡിസംബർ അഞ്ചിനു രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെയാണ് മെഡിസിനൽ പ്ലാന്റ് ആൻഡ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്പിഒ) മീറ്റ് നടത്തുന്നത്.
10 പ്രതിനിധികളെ വരെ പങ്കെടുപ്പിക്കുന്ന എഫ്പിഒയ്ക്ക് 500 രൂപ രജിസ്ട്രേഷൻ ഫീസ് ഈടാക്കും. കർഷകർക്കും ഔഷധസസ്യങ്ങളിൽ താത്പര്യമുള്ളവർക്കും രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
താത്പര്യമുള്ളവർക്ക് സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ വെള്ളയന്പലം ഉദാരശിരോമണി റോഡിലെ ഓഫീസിൽ പ്രവർത്തിക്കുന്ന ജിഎഎഫിന്റെ രജിസ്ട്രേഷൻ ഡെസ്കിൽ നേരിട്ടോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9567778945, 9495554069, 9447702102.