സുപ്രീംകോടതി വിധി നടപ്പാക്കുമെന്നു ഗവർണർ
Monday, November 27, 2023 1:37 AM IST
തിരുവനന്തപുരം: ബില്ലുകൾ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് അതേപോലെ നടപ്പാക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരേ സംസ്ഥാനം ഫയൽ ചെയ്ത കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഗവർണറുടെ മറുപടി.
സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രാജ്ഭവൻ സെക്രട്ടറി തുടർനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.