മൂന്നു ദിവസം ക്ലാസില്ല; പരീക്ഷകളും മാറ്റി
Monday, November 27, 2023 1:37 AM IST
കളമശേരി: ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ ഓഫ് എന്ജിനിറിംഗില് മൂന്നു ദിവസത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവച്ചതായി കുസാറ്റ് വിസി ഡോ. പി.ജി. ശങ്കരൻ അറിയിച്ചു. ഇന്നു നടക്കാനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.